ലണ്ടന്‍:; ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല. 800 മീറ്ററില്‍ മലയാളി താരം ടിന്റു ലൂക്ക സെമി ഫൈനലിലെത്തി. 2 മിനിറ്റ് 01.75 സെക്കന്റിലാണ് ടിന്റു ഹീറ്റ്‌സ് ഫിനിഷ് ചെയ്തത്. ഹീറ്റ്‌സില്‍ മൂന്നാമതായി എത്തിയാണ് ടിന്റുവിന്റെ സെമി പ്രവേശനം. അവസാന ലാപ്പില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ അവസാന നിമിഷം നടത്തിയ പരിശ്രമത്തിലാണ് ടിന്റു മൂന്നാമതെത്തിയത്. ഇന്ത്യയുടെ മികച്ച വനിതാ അത്‌ലറ്റും മലയാളിയുമായ പി ടി ഉഷയാണ് ടിന്റുവിന്റെ പരിശീലക.
