കോഴിക്കോട്: ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി. മോഹനനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് സി.പി.എം കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയായിരിക്കും ഹര്‍ത്താല്‍. ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എളമരം കരീം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്. മോഹനനെ കള്ളക്കേസില്‍ കുടുക്കിയാണ് പോലീസ് അറസ്റ്റു ചെയ്തതെന്നും അദ്ദേഹം വിമര്‍ശിച്ചു. മുന്‍കൂട്ടി ആസുത്രണം ചെയ്ത നാടകമായിരുന്നു അറസ്‌റ്റെന്നും കരീം കൂട്ടിച്ചേര്‍ത്തു.
