തന്ത്രി കേസ്: ആറ് പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവ്

tantri case 1കൊച്ചി: ശബരിമല മുന്‍ തന്ത്രി കണ്ഠര് മോഹനരെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പ്രതികളായ ശോഭാ ജോണും നിര്‍മ്മാതാവ് ബെച്ചു റഹ്മാനും ഉള്‍പ്പെടെ ആദ്യത്തെ ആറു പ്രതികള്‍ക്ക് ഏഴു വര്‍ഷം തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. മറ്റു പ്രതികള്‍ക്ക് നാലു വര്‍ഷം തടവും 5000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയാണ് ഇന്ന് ശിക്ഷവിധിച്ചത്. കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കവര്‍ച്ച, ഗൂഢാലോചന, കവര്‍ച്ച നടത്താന്‍ ശാരീരികമായി ഉപദ്രവിക്കല്‍, കവര്‍ന്ന മുതല്‍ അറിവോടെ സ്വീകരിക്കല്‍, പ്രതികളെ സംരക്ഷിക്കല്‍, സ്ത്രീത്വത്തെ അവഹേളിക്കല്‍ തുടങ്ങിയ പ്രോസിക്യൂഷന്‍ ചുമത്തിയ കുറ്റങ്ങളെല്ലാം കോടതി ശാസ്ത്രീമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശരിവെച്ചത്. 2006 ജൂലൈ 23നായിരുന്നു കേസിനാസ്പദമായ സംഭവം.

One Response to തന്ത്രി കേസ്: ആറ് പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവ്

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>