കുനിയില്‍ ഇരട്ടക്കൊലപാതക ക്കേസില്‍ പി.കെ. ബഷീര്‍ എം.എല്‍.എയുടെ മൊഴി ഐ.ജിയുടെ സാന്നിധ്യത്തില്‍ പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തു. കൊലപാതകവുമായി യാതൊരു ബന്ധമില്ലെന്ന് പി.കെ. ബഷീര്‍ മൊഴിനല്‍കി. കൃത്യം നടന്ന ദിവസം തിരുവനന്തപുരത്ത് എം.എല്‍.എ ക്വാര്‍ട്ടേഴ്‌സിലായിരുന്നു താനെന്നും നാട്ടില്‍ നിന്ന് വിളിച്ചുപറഞ്ഞാണ് സംഭവം അറിയുന്നതെന്നും ബഷീര്‍ അന്വേഷണസംഘത്തോട് പറഞ്ഞു.
