കലാഭവന്‍ മണി വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതായി പരാതി

news

ചാലക്കുടി: സിനിമ നടന്‍ കലാഭവന്‍ മണി ഇന്നലെ രാത്രി ആതിരപ്പിള്ളിയിലെ കണ്ണംകുഴി ഭാഗത്ത് വച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന്  വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതായി പരാതി. മണിയുടെ വാഹനം തടഞ്ഞു വച്ച് പരിശോധന നടത്താന്‍ ശ്രമിച്ച  വനപാലകരെ മണിയും സുഹൃത്തുക്കളും തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ യു.ജി രമേശന്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ ഉദ്യോഗസ്ഥരായ വി.സി രമേശന്‍, സി.എന്‍ രവീന്ദ്രന്‍ എന്നിവര്‍ ചാലക്കുടി താലൂക്കാശുപത്രിയിലും കലാഭവന്‍ മണി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. Tweet Pin It

നടി കെപിഎസി ലളിതയ്ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു.

news

ഏറണാകുളം: കെപിഎസിയുടെ മികച്ച അഭിനേത്രിയും പ്രശസ്ത ചലച്ചിത്രനടിയുമായ കെപിഎസി ലളിതയ്ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. ഏറണാകുളത്ത് വച്ച് കെപിഎസി ലളിത സഞ്ചരിച്ചിരുന്ന വാഹനം ടാങ്കര്‍ ലോറിയുമായി കൂട്ടിയിടികുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്നും ആശങ്ക വേണ്ടെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. Tweet Pin It

ലൈറ്റിട്ട് കാറോടിച്ച നടന്‍ ആസിഫ് അലി പൊലീസ് സ്റ്റേഷനില്‍

news

മന്ത്രി ജയലക്ഷ്മിയുടെ വാഹനത്തിന് പിന്നാലെ ലൈറ്റിട്ട് കാറോടിച്ച നടന്‍ ആസിഫ് അലി വിഐപി സുരക്ഷയില്‍ കുടുങ്ങി പൊലീസ് സ്റ്റേഷനില്‍ ഇരിക്കേണ്ടി വന്നത് ഒരു മണിക്കൂർ രാമനാട്ടുകരയ്ക്ക് സമീപം വച്ച് മന്ത്രി ജയലക്ഷ്മിയുടെ അകമ്പടിവാഹനത്തിന് തൊട്ടുപിന്നിൽ ആസിഫ് അലിയുടെ ബിഎംഡബ്ല്യു കാറിന്റെ ഫോഗ് ലൈറ്റ് കത്തിക്കിടന്നതാണ് കാരണം മന്ത്രിയുടെ വാഹനത്തെ ലൈറ്റിട്ട് ഒരു കാര്‍ പിന്തുടരുന്നുണ്ടെന്ന വിവരം അകമ്പടിക്കാരായ പൊലീസുകാര്‍ ഹൈവേ പൊലീസിനെ അറിയിച്ചു.ഇതോടെ സമീപത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം നല്‍കി ഹൈവേ പൊലീസ് വെന്നിയൂരില്‍ വച്ച് … Read more

“മമ്മൂട്ടി ടൈംസ് “പ്രസിദ്ധീകരണം നിർത്തിവെക്കണം-നടന്‍ മമ്മൂട്ടി

news

മമ്മൂട്ടി ഫാന്‍സ് അസോസിയേഷനിലെ നേതാക്കള്‍ തമ്മിലുള്ള തർക്കം രൂക്ഷമായതിനെ തുടര്‍ന്ന് തന്റെ പേരിലുള്ള വാരികയുടെ പ്രസിദ്ധീകരണം നിര്‍ത്താന്‍ നടന്‍ മമ്മൂട്ടി നിര്‍ദേശം നല്‍കി. “മമ്മൂട്ടി ടൈംസ് “എന്നപേരിൽ മമ്മൂട്ടിയുടെ സിനിമകളെ കുറിച്ചും അദ്ദേഹത്തിന്റെ ജീവിതവിശേഷങ്ങളും പങ്കുവെയ്ക്കുന്ന വാരികയാണ് ഫാന്‍സ് അസോസിയേഷന്‍കാരുടെ അടി കാരണം നിര്‍ത്തലാക്കേണ്ടി വന്നത്. ആന്റോ ജോസഫും കൂടാതെ മമ്മൂട്ടിയുടെ മേയ്ക്കപ്പ്മാനും സന്തതസഹചാരിയുമായ ജോര്‍ജുംചേർന്നാണ് മമ്മൂട്ടിയുടെ പല ചിത്രങ്ങളും നിര്‍മിച്ചിരുന്നത് ,ജോര്‍ജ് നിര്‍മിച്ച ഇമ്മാനുവല്‍ എന്ന സിനിമ തിയറ്ററുകളില്‍ നല്ല സിനിമയെന്ന അഭിപ്രായം നേടി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ … Read more

ഗായത്രി രഘുറാം സംവിധായികയാകാൻ ഒരുങ്ങുന്നു

news

നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരിയില്‍ പൃഥ്വിരാജിന്റെ നായികയായിരുന്നഗായത്രി രഘുറാം സംവിധായികയാകാൻ ഒരുങ്ങുന്നു സ്വന്തം തിരക്കഥയില്‍ തന്നെ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഗായത്രി. ‘തലൈവാ’ എന്ന ചിത്രത്തില്‍ സഹസംവിധായികയായി പ്രവര്‍ത്തിക്കുകയാണ് തലൈവാ പൂര്‍ത്തിയാക്കിയ ശേഷം സ്വന്തം ചിത്രം സംവിധാനം ചെയ്യാനുള്ള തീരുമാനത്തിലാണ് ഗായത്രി.  തമിഴിലെ പ്രമുഖ ഡാന്‍സ്‌ മാസ്‌റ്ററായ രഘുറാമിന്റെ  മകളാണ് ഗായത്രി     Tweet Pin It

രേവതിയും സുരേഷ് മേനോനും വിവാഹമോചിതരായി

news

രേവതിയും സുരേഷ് മേനോനും വിവാഹമോചിതരായി.ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ച് തിങ്കളാഴ്ച ചെന്നൈ കുടുംബകോടതി ഉത്തരവിട്ടു.അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് 2002ല്‍ ഇവര്‍ വേര്‍പിരിഞ്ഞിരുന്നു ആറു മാസം മുമ്പാണ് ചെന്നൈ കുടുംബകോടതിയില്‍ വിവാഹമോചനത്തിന് ഹരജി നല്‍കിയത്. ഏപ്രില്‍ ആറിന് ഹരജി പരിഗണിച്ച കോടതി വിധി ഏപ്രിൽ22ലേക്ക് മാറ്റുകയായിരുന്നു 1986ലാണ് രേവതിയും സുരേഷ് മേനോനും വിവാഹിതരായത് Tweet Pin It

ഡോ സണ്ണിയെ പ്രിയദര്‍ശൻ വിണ്ടും കൊണ്ടുവരുന്നു

news

മോഹന്‍ലാല്‍ അനശ്വരമാക്കിയ ഡോ സണ്ണിയെ പ്രിയദര്‍ശൻ വിണ്ടും കൊണ്ടുവരുന്നു മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിന്റെരണ്ടാം ഭാഗമല്ല സണ്ണിയെന്ന കഥാപാത്രത്തെ മാത്രമെടുത്ത് പ്രിയന്‍ പുതിയൊരു കഥ പറയുകയാണ് . എന്തായാലും ഡോ സണ്ണിയായി മോഹന്‍ലാല്‍ വീണ്ടുമെത്തുമ്പോള്‍ ഒരു സൂപ്പര്‍ഹിറ്റ് തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയിലാണ് മലയാള സിനിമ സംവിധായകന്‍ ഫാസില്‍, കഥാകൃത്ത് മധു മുട്ടം എന്നിവരുടെ അനുമതിയോടെയാണ് മണിച്ചിത്രത്താഴിലെ സണ്ണിയെപ്രിയന്‍ മറ്റൊരു സിനിമയില്‍ അവതരിപ്പിക്കുന്നത് പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത്. ഭൂല്‍ ഭൂലയ്യ എന്ന പേരില്‍ മണിച്ചിത്രത്താഴിന് … Read more

മലയാള ചിത്രങ്ങളുടെ വിഷു ഫലം

news

വിഷുചിത്രങ്ങളുടെ പട്ടികയില്‍ ഇമ്മാനുവല്‍ സൂപ്പര്‍ വിജയം നേടിയപ്പോള്‍ സൌണ്ട് തോമയും ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാനും ശരാശരി വിജയം നേടിയെന്നാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്. ലാല്‍ ജോസിന്റെ മമ്മൂട്ടിച്ചിത്രം ‘ഇമ്മാനുവല്‍’ തുടക്കത്തില്‍ തന്നെ പ്രേക്ഷകരുടെ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിച്ചു. മമ്മൂട്ടിക്ക് മികച്ച തിരിച്ചുവരവ് നല്‍കിയ മികച്ച ചിത്രമായും പ്രേക്ഷകര്‍ ഇമ്മാനുവലിനെ തെരഞ്ഞെടുത്തുഎന്നാല്‍ ദിലീപ് ചിത്രം സൌണ്ട് തോമ കളക്ഷൻ കാര്യത്തില്‍ കുതിക്കുകയാണ്. വേനല്‍ക്കാല അവധിയില്‍ സൌണ്ട് തോമയുടെ തമാശകള്‍ മികച്ച വിജയം നേടി. കുട്ടികള്‍ക്ക് സൌണ്ട് തോമയുടെ … Read more

തമിഴ് ബ്രാഹ്മണനായി ദുൽക്കാർ സൽമാൻ

news

ഉസ്താത് ഹോട്ടൽ എന്ന സിനിമയിലുടെ മലയാളി മനസിൽ കയറികുടിയ യുവതാരം ദുൽക്കാർ സൽമാൻ കോളിവുഡിൽ നായകകുന്നു എന്ന വാർത്ത‍ കുറച്ചു കാലമായി കേൾക്കുന്നുടെകിലും തമിഴ് നായകനാകുന്ന കാര്യത്തിൽ ഒരു തിരുമാനമായില്ലെകിലും ഒരു തമിഴ് ബ്രാഹ്മണനക്കാൻ ഒരുങ്ങുകയാണ്  ദുൽക്കാർ പ്രമുഖ ചായഗ്രഹാൻ അഴക്കപ്പൻ ആദ്യമായി സംവിധാനം ചെയുന്ന ചിത്രമായ പട്ടം പോലെ എന്ന ചിത്രത്തിലാണ്  ദുൽക്കാർ തമിഴ് ബ്രാഹ്മണനെ അവതരിപ്പിക്കുന്നത് മാളവിക മോഹനൻ ആണ്  ചിത്രത്തിൽ നായിക Tweet Pin It

ഒരിടവേളയ്ക്ക് ശേഷം ശ്രീനിവാസന്‍ കോമഡി ചിത്രത്തില്‍ .

news

വീപ്പിംഗ് ബോയ് എന്ന ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ശ്രീനിവാസന്‍  മുഴുനീള കോമഡി ചിത്രത്തില്‍ അഭിനയിക്കുന്നു വെറ്ററിനറി ഡോക്ടര്‍ സഹദേവനായാണ്  വീണ്ടും ശ്രീനിവാസന്‍ സ്റ്റൈല്‍ കോമഡി വെള്ളിത്തിരയിലെത്തുന്നത്    ചെറിയ പട്ടിക്കുഞ്ഞിനെ കണ്ടാല്‍ പോലും പേടിച്ചോടുകയും ചെയ്യുന്ന ആളായും  ചെറിയ വിഷമം വന്നാല്‍ പോലും കരഞ്ഞുപോകുന്ന ആളാണ് ഈ കഥാപാത്രം.മുഴുനീള കോമഡി ചിത്രമായി ഒരുക്കുന്ന വീപ്പിംഗ് ബോയില്‍ ശ്രീനിവാസന്‍ കഥാപാത്രം ഏറെ രസിപ്പിക്കുന്നതായിരിക്കുമെന്ന് സംവിധായകന്‍ പറയുന്നു.ഫെലിക്‌സ് ജോസഫ് ആണ് ചിത്രം ഒരുക്കുക. Tweet Pin It