മൊബൈല്‍ ഫോണ്‍ പ്രൊജക്ടറുമായി സാംസങ് ഗാലക്‌സി

samsung galaxy beam projectorമൊബൈല്‍ ഫോണ്‍ മത്സരംഗത്ത് പിടിമുറുക്കാന്‍ മൊബൈല്‍ ഫോണില്‍ പ്രൊജക്ടര്‍ സംവിധാനം ഒരുക്കി സാംസങ് ഇലക്ട്രോണിക്‌സ് ഗാലക്‌സി ബീം പ്രൊജക്ടര്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തിച്ചു. ഫോണിലെ മള്‍ട്ടിമീഡിയ ശേഖരം വലിയ പ്രൊജക്ടര്‍ സ്‌ക്രീനിലോ വെളുത്ത നിറമുള്ള പ്രതലത്തിലോ ഡിസ്‌പ്ലേ ചെയ്യാനുള്ള സൗകര്യമൊരുക്കിയാണ് സാംസങ് പുതിയ മുന്നേറ്റത്തിന് ഒരുങ്ങിയിരിക്കുന്നത്. ഇനി മൊബൈല്‍ ഫോണിലെ സിനിമകള്‍ ബിഗ്‌സ്‌ക്രീനില്‍ കാണാം. രണ്ട് മീറ്റര്‍ ദൂരത്തില്‍, 50 ഇഞ്ച് വരെ വലുപ്പത്തില്‍ ദൃശ്യങ്ങള്‍ വലുപ്പത്തില്‍ കാണാന്‍ സഹായിക്കുന്ന 15 ലൂമെന്‍സ് അള്‍ട്രാബ്രൈറ്റ് പ്രൊജക്ടര്‍ ടെക്‌നോളജിയാണ് ഗാലക്‌സി ബീം ഉപയോഗിക്കുന്നത്. ആന്‍ഡ്രോയ്ഡ് 2.3 ഒഎസ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്‌സി ബീം അഞ്ച് മെഗാപിക്‌സല്‍ ക്യാമറ, 1.0 ഗീഗാ ഹെര്‍ട്‌സ് ഡ്യൂവല്‍ കോര്‍ പ്രോസസര്‍, 8 ജി.ബി ഇന്റേണല്‍ മെമ്മറി (32 സപ്പോര്‍ട്ട്), വില 33,900.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>