വ്യക്തിഹത്യ നടത്തി ഇല്ലാതാക്കാമെന്ന് കരുതേണ്ട : കെ. ബി ഗണേഷ് കുമാര്‍

k b ganesh kumar 1തിരുവനന്തപുരം: നെല്ലിയാമ്പതി വിഷയത്തില്‍ താന്‍ ഉന്നയിച്ച പ്രശ്‌നത്തില്‍ നിന്ന് പിന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലന്ന് വനംമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. യുഡിഎഫിലെ യുവ എംഎല്‍എമാര്‍ മുന്നോട്ടുവച്ച നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിഹത്യ നടത്തി തന്നെ ഇല്ലാതാക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒളിംപിക്‌സ് ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയെത്തിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനഭൂമി തന്നെയാണ് ഇപ്പോഴത്തെ വിവാദഭൂമി. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>