രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാറും റിസര്‍വ് ബാങ്കും തിങ്കളാഴ്ച നടപടികള്‍ കൈക്കൊള്ളുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു. പലിശനിരക്ക് കുറച്ച് രൂപയുടെ മൂല്യശോഷണം പിടിച്ചുനിര്‍ത്താനാകും റിസര്‍വ് ബാങ്കിന്റെ നടപടിയെന്ന് സൂചന. വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ പുതിയ നിക്ഷേപ പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുമെന്ന് സാമ്പത്തിക ഉപദേഷ്ടാവ് സി.രംഗരാജ് അറിയിച്ചു. വിപണിയുടെ നില മെച്ചപ്പെടുത്താന്‍ റിസര്‍വ് ബാങ്കുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രൂപയുടെ വളര്‍ച്ചാനിരക്ക് 6.5 എന്ന നിലയിലാണ് ഇപ്പോള്‍. നാണയപ്പെരുപ്പവും സാമ്പത്തിക വ്യവസ്ഥയില്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചിരിക്കുകയാണ്.
