ജോധാപൂര്‍: പാകിസ്ഥാനില്‍ കഴിയുന്ന ഹിന്ദുക്കളില്‍ 171 പേര്‍ പാലായനം ചെയ്തിട്ട് ആഴ്ചകളായി. എന്നാല്‍, ഇതുവരെ അവര്‍ക്ക് അഭയം നല്കാന്‍ അധികൃതര്‍ക്കായിട്ടില്ല. തങ്ങളുടെ മതസ്വാതന്ത്ര്യത്തിനും കുട്ടികളുടെ നല്ല ഭാവിക്കും വേണ്ടിയാണ് ഇപ്പോള്‍ സഹായം തേടിയെത്തിയിരിക്കുന്നതെന്ന് അഭയം തേടിയെത്തിയ ഹിന്ദുമതവിഭാഗക്കാരുടെ നേതാവ് പറയുന്നു. ഇവര്‍ക്കുവേണ്ടി മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്നും തക്കതായ സൗകര്യങ്ങളൊരുക്കാനുള്ള നടപടികള്‍ വേണമെന്നും ഹിന്ദുകുടിയേറ്റ വിഭാഗക്കാരുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ സാമന്ത് ലോക് സംഘതന്റെ പ്രസിഡന്റ് സിംഗ് സോദ അറിയിച്ചു. സാമൂഹിക-മത-സാമ്പത്തിക രംഗങ്ങളിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള പാലായനം ആദ്യത്തെ സംഭവമല്ല. മൂന്ന് മാസമായി ഇവര്‍ പാകിസ്ഥാന്‍ വിട്ട് അലയാന്‍ തുടങ്ങിയിട്ട്. ഇന്ത്യയിലേക്ക് തങ്ങള്‍ കുടിയേറുന്നുവെന്ന വാര്‍ത്ത പരക്കുന്നത് കുടിയേറ്റങ്ങള്‍ക്ക് ശേഷമുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഭയക്കുന്നതായി ഹിന്ദു സംഘത്തെ നയിക്കുന്ന ചേതന്‍ റാം അറിയിച്ചു. ഞായറാഴ്ചയാണ് 171 പേരടങ്ങുന്ന ഹിന്ദു കുടുംബങ്ങള്‍ ഥാര്‍ എക്‌സ്പ്രസില്‍ ഇന്ത്യയിലെത്തിയത്. എല്ലാ തവണയും പാകിസ്ഥാനില്‍ നിന്നും ഥാര്‍ എക്‌സ്പ്രസ് വരുന്നമ്പോള്‍ തിരിച്ചു പോവാന്‍ താല്പര്യമില്ലാത്ത ചില ഹിന്ദുക്കളും ഉണ്ടാവും. പാകിസ്ഥാനിലെ ‘സുരക്ഷ’യെ ഭയന്ന് അഭയം തേടി വരുന്നവര്‍ക്ക് സുരക്ഷിതമായ ഭാവി ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

