ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ദ്ധന ഉടന്‍ ഉയര്‍ത്തുമെന്നും വിലവര്‍ദ്ധനവ് ഒഴിവാക്കാനാവാത്തതാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രി എസ്. ജയ്പാല്‍ റെഡ്ഡി അറിയിച്ചു. വിഷയത്തില്‍ ധനമന്ത്രി പി.ചിദംബരവുമായി ചര്‍ച്ച നടത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു് അദ്ദേഹം. ചൊവ്വാഴ്ച വൈകീട്ട് ചേരാനിരുന്ന കേന്ദ്രമന്ത്രിസഭാ ഉപസമിതിയുടെ യോഗത്തില്‍ ഇന്ധന വിലവര്‍ദ്ധന സംബന്ധിച്ച തീരുമാനം ഉണ്ടാവുമെന്ന് സൂചന ഉണ്ടായിരുന്നു എന്നാല്‍ പിന്നീട് യോഗം മാറ്റിവച്ചു. ഡീസലിന്റെയും പാചക വാതകത്തിന്റെയും മണ്ണെണ്ണയുടെയും വില വര്‍ദ്ധിപ്പിക്കുന്ന വിഷയം ഉപസമിതി അംഗങ്ങളുമായി ചര്‍ച്ച ചെയ്തുവെന്ന് പെട്രോളിയംമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിലവര്‍ദ്ധനവിന് ശേഷം വന്‍ പ്രതിഷേധമുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ മന്ത്രിസഭാ ഉപസമിതിയുടെ അടുത്ത യോഗത്തില്‍ വിലവര്‍ദ്ധിപ്പിക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
