ഫഹദിനെ തേടിയെത്തുന്ന പുതിയ ചിത്രങ്ങളില്‍ തന്റെ നായികയായി റീമ കലിങ്കലിന്റെ പേര് നിര്‍ദ്ദേശിക്കുന്നതായി പുതിയ ഗോസിപ്പ്. ഇരുവരും അഭിനയിച്ച ഒട്ടുമിക്ക സിനിമകളും ഹിറ്റായതുകാരണം ഫഹദാണ് തനിക്കേറ്റവും അനുയോജ്യമായ നായകനെന്ന് റീമാ കലിങ്കലും പറയുന്നു. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തില്‍ അഭിനയിച്ച റീമയാണ് തനിക്കേറ്റവും പ്രിയപ്പെട്ട നായികയെന്ന് പലവട്ടം ഫഹദ് പറഞ്ഞിട്ടുണ്ട്. 22 ഫീമെയില്‍ കോട്ടയം, മൃത്യുഞ്ജയം എന്നീ ചിത്രങ്ങളിലൂടെ മലയാളസിനിമയിലെ പൊരുത്തവും ഭാഗ്യവുമുള്ള ജോഡികളാണ് റീമയും ഫഹദും എന്ന് തെളിയിച്ചിരിക്കുന്നു. അതുകൊണ്ടാണ്, തനിക്ക് ലഭിക്കുന്ന ചിത്രങ്ങളില്‍ റീമാ കലിങ്കല്‍ നായികയാകാന്‍ ഫഹദ് ശ്രമിക്കുന്നത്.

One Response to റീമക്കായി ഫഹദിന്റെ ശുപാര്‍ശ