കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ ടി വി രാജേഷ് എം എല്‍ എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. ഷുക്കൂര്‍ വധക്കേസില്‍ 39ാം പ്രതിയാണ് ടി വി രാജേഷ് എം.എല്‍.എ. ടി.വി രാജേഷിനെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാണിച്ചാണ് ടി. വി രാജേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നത്.
