ഇന്‍ഡോര്‍ : മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബോട്ടുമറിഞ്ഞ് മലയാളികളായ രണ്ട് എസ് ബി ഐ ഉദ്യോഗസ്ഥര്‍ മരണപ്പെട്ടു. സംഘത്തിലെ രണ്ട് മലയാളികള്‍ രക്ഷപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട റാന്നി അയിരൂര്‍ സ്വദേശി സൗരവ് മോഹന്‍, നോര്‍ത്ത് പരവൂര്‍ സ്വദേശി പ്രേംകിരണ്‍ എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. ബാങ്കിലെ പ്രൊബേഷണറി ഉദ്യോഗസ്ഥരായിരുന്നു ഇവര്‍. ഞായറാഴ്ച അവധിയായതിനാല്‍ ഉല്ലാസയാത്രക്കായി ഇന്‍ഡോറിലെ നര്‍മദ നദിയില്‍ ബോട്ടുയാത്ര നടത്തുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്്. ബോട്ടില്‍ ഇനിയും കൂടുതല്‍ പേരുണ്ടെന്ന നിഗമനത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
