47 ദിവസത്തോളം നീണ്ടുനിന്ന എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരത്തിന്റെ ഭാഗമായി ഞായറാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. എയര്‍ ഇന്ത്യാ മാനേജ്‌മെന്റിന്റെ ചൂക്ഷണത്തിനും വിവേചനത്തിനുമെതിരെയാണ് നിരാഹ സമരം നടത്തുന്നത്. പൈലറ്റുമാരുടെ സമരത്തല്‍ അവരുടെ കുടുംബാംഗങ്ങളും സംബന്ധിക്കും. പൈലറ്റുമാരുടെ സമരം എയര്‍ ഇന്ത്യയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജോലിയില്‍ പ്രവേശിക്കാതെ പൈലറ്റുമാരുമായി ചര്‍ച്ചയില്ലെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
